Advertisement

വിദ്വേഷമുദ്രാവാക്യ കേസ്: മതസ്പർധ ആളിക്കത്തിക്കുന്നതിന് ബോധപൂർവമായ ഇടപെടൽ ഉണ്ടായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ട്

May 30, 2022
Google News 2 minutes Read
alappuzha pfi rally remand report

വിദ്വേഷമുദ്രാവാക്യ കേസിൽ കുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ളവരുടെ റിമാൻഡ് റിപ്പോർട്ട് ട്വന്റിഫോറിന്. മതസ്പർധ ആളിക്കത്തിക്കുന്നതിന് ബോധപൂർവ്വമായ ഇടപെടൽ ഉണ്ടായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ( alappuzha pfi rally remand report )

കേസിലെ 24 മുതൽ27 വരെയുള്ള പ്രതികൾ കുട്ടികയെ മുദ്രാവാക്യം പഠിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തൃപ്പൂണിത്തറ മണ്ഡലം എസ്ഡിപിഐ സെക്രട്ടറി സുധീറിന് കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കുട്ടിയുടെ പിതാവിൻ്റെ അടുത്ത സുഹൃത്താണ് സുധീർ. സ്ഥിരമായി അസ്കറിൻ്റെ പള്ളുരുത്തിയിലെ വീട്ടിലെ സന്ദർശകനായിരുന്നു സുധീർ. പിഎഫ്ഐ റാലിയിൽ കുട്ടിയോടൊപ്പം പിതാവും മുദ്രാവാക്യം ഏറ്റ് ചൊല്ലിയിരുന്നു. പിതാവും കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ സഹായിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

ഗ്യാൻ വ്യാപ്, ബാബറി മസ്ജിത് വിഷയങ്ങൾക്ക് പുറമെ ഗുജറാത്ത് കലാപത്തിൻ്റെ വിവരങ്ങളും മറ്റിടങ്ങളിലേക്ക് പകർത്തി ഇരു മതവിഭാഗങ്ങൾ തമ്മിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ട്.

Story Highlights: alappuzha pfi rally remand report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here