Advertisement

‘സന്ധ്യ പരാതി നൽകാത്തതിൽ കുറ്റം പറയില്ല; കേസ് നൽകിയവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ’ : ഭാ​ഗ്യലക്ഷ്മി

May 30, 2022
Google News 2 minutes Read
bhagyalakshmi about sandhya attacking man

ബസിൽ തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെ സ്വയം നേരിട്ട സന്ധ്യ എന്ന യുവതിയെ പിന്തുണച്ച് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യ ലക്ഷ്മി. സന്ധ്യ പൊലീസിൽ പരാതി നൽകാത്തതിൽ യുവതിയെ കുറ്റപ്പെടുത്താനാകില്ലെന്നും, സന്ധ്യയ്ക്ക് പ്രതികരിക്കേണ്ടി വന്നത് രാജ്യത്തിന്റേയും നിയമത്തിന്റേയും ​ഗതികേടാണെന്നും ഭാ​ഗ്യ ലക്ഷ്മി ട്വന്റിഫോറിന്റെ എൻകൗണ്ടറിൽ പറഞ്ഞു. ( bhagyalakshmi about sandhya attacking man )

‘സ്ത്രീകൾ യാത്ര ചെയ്യുന്ന എല്ലാ ഇടങ്ങളിലും ഇത്തരത്തിൽ അതിക്രമങ്ങൾ നടക്കാറുണ്ട്. പലപ്പോഴും സ്ത്രീകൾ പാതി വഴിയിൽ യാത്ര അവസാനിപ്പിക്കുകയോ അല്ലെങ്കിൽ കരയുകയോ ചെയ്യും. അവർ പൊലീസിൽ പരാതിപ്പെടാൻ പോലും മെനക്കെടാറില്ല. കാരണം, ആരാണോ പരാതിപ്പെടുന്നത് അവരാകും നിയമത്തിന് മുന്നിലും സമൂഹത്തിന് മുന്നിലും കുറ്റവാളിയെ പോലെ നിൽക്കേണ്ടി വരുന്നതെന്ന് അവർക്കറിയാം. കേസ് കൊടുത്ത് കഴിഞ്ഞാലുള്ള ബുദ്ധിമുട്ട് കേസ് കൊടുത്തവർക്ക് മാത്രമേ അറിയൂ. സന്ധ്യയെ പോലെ പ്രതികരിക്കേണ്ടി വരുന്നത് രാജ്യത്തിന്റെ ​ഗതികേട് കൊണ്ടാണ്. നിയമം കൈയിലെടുത്തു എന്ന് പറയുന്നുണ്ടല്ലോ ? ഇവിടെ നിയമം ഉണ്ടോ ? പരാതി കൊടുക്കാത്തിൽ പോലും ഞാൻ ആ കുട്ടിയെ കുറ്റം പറയില്ല. കാരണം കോടതിയിൽ ചെല്ലുമ്പോൾ ആ ബസിലിരുന്ന് തോണ്ടിയതും, ചിരിച്ചതും, പിച്ചിയതും, മാന്തിയതിനുമെല്ലാം തെളിവ് കൊടുക്കേണ്ടി വരും. കൂടെയുണ്ടായിരുന്നവർ, കണ്ട് നിന്നവരെല്ലാം സാക്ഷി പറയുമോ ? ആരും നമുക്ക് വേണ്ടി കഷ്ടപ്പെടില്ല’ – ഭാ​ഗ്യ ലക്ഷ്മി പറഞ്ഞു.

വയനാട് നാലാം മൈലില്‍ നിന്നാണ് സന്ധ്യ ബസ് കയറിയത്. വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതുകൊണ്ട് ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കയറിയ ഒരാള്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. അസ്വാഭാവികത ഒന്നും തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങി. പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂവെന്നും സന്ധ്യ പറഞ്ഞെങ്കിലും അയാള്‍ കേള്‍ക്കാന്‍ തയാറായില്ല.

Read Also: അറപ്പുളവാക്കും വിധം സംസാരിച്ചു; ശരീരത്തില്‍ സ്പര്‍ശിച്ചു, ബസില്‍ ശല്യംചെയ്ത ആളെ സ്വയം നേരിട്ട് യുവതി

ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അയാളോട് മാറിയിരിക്കാന്‍ പറഞ്ഞു. അയാള്‍ തയ്യാറാകാതിരുന്നതോടെ സന്ധ്യ കണ്ടക്ടറോട് കാര്യം പറഞ്ഞു. കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ എണീറ്റുപോയി. തുടര്‍ന്ന് സന്ധ്യയേയും കണ്ടക്ടറേയും അടക്കം തെറിവിളിച്ചു. പിന്നീട് ബസിന് മുന്നില്‍ കയറിനിന്നുകൊണ്ട് കേള്‍ക്കുമ്പോള്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ സന്ധ്യയെ നോക്കി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊന്നും സന്ധ്യ പ്രതികരിച്ചില്ല. തുടര്‍ന്ന് ഇയാളെ ബസില്‍ നിന്നും ഇറക്കിവിട്ടു. പിന്നീട് ബസിലേക്ക് കയറിയയാള്‍ അസഭ്യം പറഞ്ഞുകൊണ്ട് എന്റെ താടിക്ക് തോണ്ടികൊണ്ടിരുന്നു. അപ്പോഴാണ് താഴെ ഇറങ്ങി അയാളെ കൈകാര്യം ചെയ്തതെന്ന് സന്ധ്യ പറഞ്ഞു.

Story Highlights: bhagyalakshmi about sandhya attacking man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here