Advertisement

ഇടുക്കി ശാന്തന്‍പാറയില്‍ പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയ്ക്ക് കൂട്ട ലൈംഗികാതിക്രമം

May 30, 2022
Google News 2 minutes Read

ഇടുക്കി ശാന്തന്‍പാറയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടിയ ലൈംഗികമായി ആക്രമിച്ചു. നാലു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയിലായി. ഇന്നലെ വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പൂപ്പാറ സ്വദേശികളായ നാല് പേരാണ് ആക്രമിച്ചത്.

സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തു. സംഭവത്തില്‍ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം. തോട്ടംതൊഴിലാളി മേഖലയില്‍ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പതിനഞ്ചു വയസുള്ള പെണ്‍കുട്ടി. സംഭവത്തില്‍ വിശദമായി അന്വേഷണം ശാന്തന്‍പാറ പൊലീസ് ആരംഭിച്ചു.

Story Highlights: Fifteen year old girl gang raped in Idukki Shanthanpara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here