വയനാട്ടിൽ ജനവാസ മേഖലകളിൽ വീണ്ടും കടുവാ സാന്നിധ്യം

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ സാന്നിധ്യം. പനമരം-ബീനാച്ചി റോഡിൽ യാത്രക്കാർ കടുവയെ നേരിൽക്കണ്ടു. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്. ഇതേതുടർന്ന് കടുവയുടെ സാന്നിധ്യമുള്ള മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ കടുവയെ കണ്ട പനമരം-ബീനാച്ചി റോഡിലും ക്യാമറ സ്ഥാപിക്കും.(tiger presence again in wayanad)
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
ഇതിന് മുന്നോടിയായി വനംവകുപ്പ് സംഘം ഈ മേഖലയിൽ പരിശോധനകൾക്കായി എത്തിയിട്ടുണ്ട്. നേരത്തെയും സുൽത്താൻ ബത്തേരിയിലെ വിവിധ മേഖലകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അതേസമയം ക്യാമറ മാത്രമല്ല കടുവയെ കുടുക്കാനുള്ള കൂടും ഇവിടെ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനവാസ മേഖലയിൽ കടുവയെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Story Highlights: tiger presence again in wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here