സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫ് മാപ്പ് പറയണം; എം സ്വരാജ്

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടിയതോടെ യുഡിഎഫിനെ കടന്നാക്രമിച്ച് എം സ്വരാജ്. നാണവും മാനവുമുണ്ടെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റ് മാപ്പ് പറയണമെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
‘തെരഞ്ഞെടുപ്പിനിടെ പുകമറ സൃഷ്ടിക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു യുഡിഎഫിന്റെ നീക്കം. ഇപ്പോള്‍ പ്രതിയെ ഒളിവില്‍ നിന്ന് പൊലീസ് പിടിച്ചിരിക്കുന്നു. തൃക്കാക്കരയില്‍ മത്സരിക്കാനുള്ള ധാര്‍മിക അവകാശം യുഡിഎഫിന് നഷ്ടമായി. എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്യാന്‍ യുഡിഎഫ് ചെയ്തതാണ് ഈ വിഡിയോ.
സൈബര്‍ കുറ്റവാളികള്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ കുറിച്ച്, വ്യക്തിഹത്യയാണെന്ന് വി എം സുധീരന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. സൈബര്‍ കുറ്റവാളികളുടെ ആക്രമണങ്ങളുടെ ഉദാഹരണങ്ങള്‍ സമീപകാല രാഷ്ട്രീയത്തിലുണ്ട്. കേരളത്തിലെ ഒരു മുന്‍ വനിതാ മന്ത്രിയെ ആക്ഷേപിച്ചതിന് പ്രതിയായത് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫില്‍പ്പെട്ടയാളാണ്. വെരിഫൈഡ് ഐഡിയില്‍ നിന്ന് പച്ചത്തെറി വിൡത് ആരാണ്.? ഞങ്ങളെ കൊണ്ട് ഇതൊന്നും പറയിപ്പിക്കരുത്’.എം സ്വരാജ് വിമര്‍ശിച്ചു.
Read Also: ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ
ടജോ ജോസഫിനെ ക്രൂരമായി വ്യക്തിഹത്യ ചെയ്ത് കൊള്ളരുതാത്തവനായി ചിത്രീകരിക്കാനായിരുന്നു ശ്രമം. അദ്ദേഹത്തിന്റെ കുടുംബത്തെയും ഇരകളാക്കി. പ്രതിപക്ഷ നേതാവ് കെട്ടിപ്പൊക്കിയ നുണയുടെ ചീട്ടുകൊട്ടാരം പൊളിഞ്ഞുവീണിരിക്കുന്നു. ജനാധിപത്യത്തോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ യുഡിഫും പ്രതിപക്ഷ നേതാവും കേരളത്തോട് മാപ്പിരിക്കണം’. സ്വരാജ് കൂട്ടിച്ചേര്‍ത്തു.
Story Highlights: m swaraj says udf should withdraw their candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here