പ്രധാനമന്ത്രി ഇന്ന് ഹിമാചൽപ്രദേശിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹിമാചൽപ്രദേശിൽ. ഷിംലയിൽ നടക്കുന്ന ഗരീബ് കല്യാൺ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. 9 മന്ത്രാലയങ്ങളുടെ 16 കേന്ദ്രാവിഷ്കൃത പദ്ധതികളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും.
മോദി സർക്കാരിൻ്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാജ്യത്തെ എഴുന്നൂറ് കേന്ദ്രങ്ങളിൽ ഗരീബ് കല്യാൺ സമ്മേളനങ്ങൾ നടക്കുന്നുണ്ട്. ജില്ലാ ആസ്ഥാനങ്ങളിലും കാർഷിക കേന്ദ്രങ്ങളിലും നടക്കുന്ന പരിപാടികളിൽ കേന്ദ്ര സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കും. ഝാൻസിയിൽ നടക്കുന്ന റോഡ് ഷോയിൽ മുഖ്യമന്ത്രി ജയറാം താക്കൂറും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കും. റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും.
Story Highlights: narendra modi himachal pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here