വാസ്കസ് ബ്ലാസ്റ്റേഴ്സ് വിട്ടു; ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്

സ്പാനിഷ് സ്ട്രൈക്കർ ആൽവാരോ വാസ്കസ് ക്ലബ് വിട്ടെന്ന സ്ഥിരീകരണവുമായി കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ തന്നെ ഇത്തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ക്ലബിൻ്റെ ഔദ്യോഗിക പ്രഖ്യാപനം എത്തുന്നത്. തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ക്ലബ് താരത്തിനു നന്ദി അറിയിച്ചു. ഐഎസ്എൽ ക്ലബായ എഫ്സി ഗോവയിലേക്കാണ് താരം പോവുക എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ സീസണിലാണ് വാസ്കസ് ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടത്. സീസണിൽ 8 ഗോളും 2 അസിസ്റ്റും നേടിയ താരം ബ്ലാസ്റ്റേഴ്സിൻ്റെ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. സീസൺ അവസാനിച്ചപ്പോൾ വാസ്കസ് ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. ചൈനയിലെയും ഇന്ത്യയിലെയും ക്ലബുകൾ താരത്തെ നോട്ടമിട്ടിട്ടുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് ശരിവച്ചുകൊണ്ടാണ് താരം ഗോവയിലേക്ക് ചേക്കേറിയത്. ഈ വരുന്ന മെയിൽ വാസ്കസിന് ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിക്കും.
Story Highlights: alvaro vazquez left blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here