Advertisement

ഓസ്ട്രേലിയൻ പരിശീലകനു കൊവിഡ്

June 1, 2022
Google News 1 minute Read

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡിനു കൊവിഡ്. ജൂൺ ഏഴിന് ശ്രീലങ്കൻ പര്യടനം ആരംഭിക്കാനിരിക്കെയാണ് മക്‌ഡൊണാൾഡ് കൊവിഡ് പോസിറ്റീവായത്. ഓസീസിൻ്റെ മുഖ്യ പരിശീലകനായി മക്ഡൊണാൾഡിൻ്റെ ആദ്യ പരമ്പര ആണിത്.

പര്യടനത്തിനായി ശ്രീലങ്കയിലേക്ക് യാത്ര തിരിക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിലാണ് മക്‌ഡൊണാൾഡിനു കൊവിഡ് സ്ഥിരീകരിച്ചത്. താരം നാട്ടിൽ തന്നെ ഐസൊലേഷനിൽ തുടരും. സഹപരിശീലകൻ മൈക്കൽ ഡി വെനുറ്റോ ടീമിനൊപ്പം ശ്രീലങ്കയിലേക്ക് തിരിക്കും. മക്‌ഡൊണാൾഡ് തിരികെയെത്തുന്നതുവരെ ഇദ്ദേഹമാവും ടീമിൻ്റെ പരിശീലകൻ.

കഴിഞ്ഞ ഏപ്രിൽ 13നാണ് മക്‌ഡൊണാൾഡ് ഓസീസ് ടീം പരിശീലകനായി സ്ഥാനമേൽക്കുന്നത്. സ്ഥാനമൊഴിഞ്ഞ ജസ്റ്റിൻ ലാംഗർക്ക് പകരക്കാരനായാണ് അദ്ദേഹം സ്ഥാനമേറ്റത്. അടുത്തിടെ അവസാനിച്ച പാകിസ്താൻ പര്യടനത്തിൽ തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയ നടത്തിയത്. പര്യടനത്തിൽ മക്ഡൊണാൾഡ് ആയിരുന്നു താത്കാലിക പരിശീലകൻ. പാക് പര്യടനത്തിലെ പ്രകടനം കണക്കിലെടുത്താണ് അദ്ദേഹത്തെ മുഴുവൻ സമയ പരിശീലകനാക്കിയത്.

4 വർഷമാണ് മക്ഡൊണാൾഡിൻ്റെ കാലാവധി. 2019 മുതൽ ഓസ്ട്രേലിയയുടെ സഹ പരിശീലകനാണ് മക്ഡൊണാൾഡ്. ടി-20 ലോകകപ്പും ആഷസും നേടിയതിനു പിന്നാലെ ലാംഗർ രാജിവച്ചു. തുടർന്ന് മക്ഡൊണാൾഡ് ഇടക്കാല പരിശീലകനായി. പാകിസ്താനിൽ ടെസ്റ്റ് പരമ്പരയും ടി-20 മത്സരവും വിജയിച്ച ഓസ്ട്രേലിയക്ക് ഏകദിന പരമ്പര നഷ്മായിരുന്നു.

Story Highlights: Australia Head Coach Andrew McDonald Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here