Advertisement

മൃതദേഹത്തോട് അനാദരവ്, ആശുപത്രിയിൽ എത്തിച്ചത് മാലിന്യ വണ്ടിയിൽ

June 1, 2022
Google News 2 minutes Read
Jodhpur Police Takes Man's Body To Hospital In Garbage Van

ജോധ്പൂരിൽ മൃതദേഹം മാലിന്യ വണ്ടിയിൽ തള്ളി പൊലീസ്. ബസിടിച്ച് മരിച്ചയാളുടെ മൃതദേഹം കോർപ്പറേഷൻ മാലിന്യ വാഹനത്തിൽ കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥൻ വിശദീകരണം തേടി. അതേസമയം പൊലീസിൻ്റെ മനുഷ്യത്വരഹിതമായ പ്രവർത്തിയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

ബർകത്തുള്ള ഖാൻ സ്റ്റേഡിയം സമുച്ചയത്തിന് സമീപം ഇന്ന് രാവിലെയാണ് അപകടം. മാലിന്യം ശേഖരിക്കുന്ന ഒരാളെ ബസിടിക്കുയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ആംബുലൻസിനായി അൽപനേരം കാത്തുനിന്നെങ്കിലും, റോഡിലെ തിരക്ക് മൂലം മൃതദേഹം മുനിസിപ്പൽ മാലിന്യ വാഹനത്തിൽ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

സ്ഥലത്തെ ജനക്കൂട്ടവും, ഗതാഗതക്കുരുക്കും കണക്കിലെടുത്ത് മൃതദേഹം വേഗത്തിൽ നീക്കം ചെയ്യണമായിരുന്നു. മാറ്റ് വാഹനങ്ങൾ ലഭിക്കാതെ വന്നതോടെയാണ് മാലിന്യ വണ്ടിയിൽ കൊണ്ടുപോയതെന്നും പൊലീസ് വിശദീകരിച്ചു. താനാ ബിലാദ പ്രദേശവാസിയായ ഓംപ്രകാശ് പാൽപോഷ് എന്നാണ് മരിച്ചയാളുടെ പേര്. ഏറെ നാളായി വീടുവിട്ടിറങ്ങിയ ഇയാൾ മാലിന്യം പെറുക്കിയാണ് ജീവിക്കുന്നത്.

Story Highlights: Jodhpur Police Takes Man’s Body To Hospital In Garbage Van

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here