ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (01-6-22)

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഇ ഡി നോട്ടീസ്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കേസില്‍ ഇരുവരും ഈ മാസം 8ന് ഹാജരാകണം. നോട്ടീസ് ലഭിച്ചെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണം; ഹൈക്കോടതി
കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും ഓവര്‍ ടേക്കിംഗ് പാടില്ലെന്നും കോടതി ഉത്തരവിട്ടു.
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് ശിലയിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം രാജ്യത്തിന്റെ ക്ഷേത്രമാണെന്നും പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പുരോഗമിക്കുകയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; ബ്രിജേഷ് കലപ്പയും രാജി വച്ചു
കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിര്‍ന്ന നേതാവ് ബ്രിജേഷ് കലപ്പ രാജി വച്ചതാണ് കോണ്‍ഗ്രസിനെ ഇന്ന് ഞെട്ടിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളെ വരവേറ്റ് സംസ്ഥാനത്ത് സ്കൂളുകളിൽ വർണാഭമായ പ്രവേശനോത്സവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കഴക്കൂട്ടത്ത് നിർവഹിച്ചു.
വിജയ് ബാബു മടങ്ങിയെത്തി; അന്വേഷണത്തോട് സഹകരിക്കുമെന്ന് പ്രതികരണം
യുവനടിയുടെ പീഡന പരാതിയെ തുടർന്ന് വിദേശത്തേക്ക് കടന്ന നിർമാതാവും നടനുമായ വിജയ് ബാബു തിരികെയെത്തി. അല്പസമയം മുൻപ് കൊച്ചി വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്.
ട്വന്റിഫോര്‍ ഇംപാക്ട്: ട്രൈബല്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
പൊന്മുടി യു പി സ്‌കൂളിന്റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ടിന് പിന്നാലെ ട്രൈബല്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി വി ശിവന്‍കുട്ടി.
വാണിജ്യ പാചക വാതകത്തിന് വില കുറച്ചു; സിലണ്ടര്‍ ഒന്നിന് 134 രൂപ വീതം കുറയും
എല്‍പിജി വാണിജ്യസിലണ്ടറിന്റെ വില കുറച്ചു. സിലണ്ടര്‍ ഒന്നിന് 134 രൂപ വീതമാണ് കുറച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല.
സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം; കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും. പരിധി പുതുക്കി നിശ്ചയിക്കണമെന്ന സംസ്ഥാനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് സൂചന
പാഠം ഒന്ന്; പള്ളിക്കൂടം; മധ്യവേനലവധി കഴിഞ്ഞ് കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്
സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് പ്രവേശനോത്സവം. മധ്യവേനലവധിക്കുശേഷം സ്കൂളുകളിലെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ അന്തരിച്ചു
മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53 ) അന്തരിച്ചു. കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്കിടെയാണ് കുഴിഞ്ഞു വീണായിരുന്നു അന്ത്യം.
Story Highlights: todays headlines (01-6-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here