നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് അധിക സമയം വേണമെന്ന ഹർജിയിൽ വിധി നാളെ

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് അധിക സമയം വേണമെന്ന ഹർജിയിൽ വിധി നാളെ. ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ബെഞ്ചാണ് വിധി പറയുക. മൂന്ന് മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻപിള്ള പറഞ്ഞു. ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം കളവെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിതനായിരുന്ന ദിവസം ദാസനെ കണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. വിപിൻ ലാലിന് അയച്ച ഭീഷണിക്കത്ത് പൊലീസ് സൃഷ്‌ടിച്ചതാണ്. കത്ത് കൃത്രിമമായി സൃഷ്‌ടിച്ചതിന് പിന്നിൽ അന്വേഷണ എജൻസികളെന്നും പ്രതിഭാഗം വ്യക്തമാക്കി.
ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പ്രോസിക്യൂഷൻ ആരോപണം തെറ്റാണെന്ന് പ്രതിഭാഗം വാദിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദിലീപിന്റെ വീട്ടുജോലിക്കാരൻ ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചെന്നത് കളവാണെന്നും പ്രതിഭാഗം കോടതിയിൽ നിലപാടെടുത്തു. ഹ൪ജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
Read Also: ദൃശ്യങ്ങള്‍ ചോര്‍ന്നത് എന്‍റെ ജീവിതത്തെ ബാധിക്കും; അന്വേഷിക്കണം: ഭയമുണ്ടെന്ന് അതിജീവിത
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയിൽ നേരത്തെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
Story Highlights: actress assault case Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here