കെ.എസ്.ഇ.ബിയ്ക്ക് പുതിയ ഡയറക്ടര്‍മാര്‍; വകുപ്പുകളിലും മാറ്റം

കെ.എസ്.ഇ.ബി ഡയറക്ടര്‍മാരായി ചീഫ് എന്‍ജിനിയര്‍മാരായിരുന്ന ഡോ. എസ്.ആര്‍. ആനന്ദ്, സി. സുരേഷ് കുമാര്‍ എന്നിവരെ നിയമിച്ചു. ട്രാന്‍സ്മിഷന്‍, സിസ്റ്റം ഓപ്പറേഷന്‍, പ്ലാനിംങ് ആൻഡ് സേഫ്റ്റി എന്നിവയുടെ ചുമതല ഡോ. ആനന്ദിനും വിതരണം സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിവയുടെ ചുമതല സുരേഷ് കുമാറിനുമാണ്. നിലവിലെ ഡയറക്ടര്‍മാരുടെ ചുമതലയിലും മാറ്റം വരുത്തിയിട്ടുണ്ട്.
1990ല്‍ ബോര്‍ഡ് സര്‍വ്വീസില്‍ പ്രവേശിച്ച ഡോ. എസ്.ആര്‍. ആനന്ദ് വിവിധ തസ്തികകളിലായി 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചീഫ് എന്‍ജിനിയര്‍ ആയി വിരമിച്ച ഇദ്ദേഹം നിരവധി വൈജ്ഞാനിക ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കുടമാളൂര്‍ സ്വദേശിയാണ്. ബി.എസ്.എന്‍.എല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.പി. ദീപയാണ് ഭാര്യ.
Read Also: കെ.എസ്.ഇ.ബി ഓഫിസിലെ ചീത്ത വിളി; സി.പി.ഐ.എം പ്രാദേശിക നേതാവിന് സസ്പെൻഷൻ
ഐ.ടി.സി.ആര്‍ ആൻഡ് കാപ്സ് വിഭാഗം ചീഫ് എന്‍ജിനിയറായി വിരമിച്ച സി. സുരേഷ് കുമാര്‍ ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ 32 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉൽപ്പാദന പ്രസരണ വിതരണ മേഖലകളില്‍ സുരേഷ് കുമാറിന് പ്രവൃത്തി പരിചയമുണ്ട്. ഐ.ടി പ്രോജക്റ്റുകള്‍ നടപ്പാക്കുന്നതിലും ഗ്രാമനഗരങ്ങളിലെ വിതരണ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. വര്‍ക്കല സ്വദേശിയാണ്. ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപികയായ എസ്. സുജിതയാണ് ഭാര്യ.
Story Highlights: New directors for KSEB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here