വനിതാ ഡോക്ടറെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചയാളുടെ അറസ്റ്റ് വൈകുന്നതായി പരാതി; വ്യാപക പ്രതിഷേധം

വഴിയില്‍ തടഞ്ഞുനിര്‍ത്തി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ക്രൂരമായി മര്‍ദിച്ചയാളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ അമ്പിളിക്കാണ് ക്രൂരമര്‍ദനമേറ്റത്. ജോലി കഴിഞ്ഞ് മടങ്ങവേ ചേവായൂരില്‍ വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഒരാള്‍ മര്‍ദിക്കുകയായിരുന്നെന്നാണ് അമ്പിളി പറയുന്നത്. ഇയാള്‍ സഞ്ചരിച്ച വാഹന നമ്പര്‍ പരിശോധിച്ച് ഉടമ അബ്ദുള്‍ ഖാദര്‍ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യുന്നതുവരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. (protest to arrest who attacked lady doctor immediately )
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ലെന്ന് പറഞ്ഞാണ് ജോലി കടന്ന് മടങ്ങുന്ന അമ്പിളിയെ അക്രമി മര്‍ദിക്കുന്നത്. അക്രമി തന്നെ അസഭ്യം പറഞ്ഞെന്നും വിഡിയോ പകര്‍ത്താന്‍ ശ്രമിച്ചെന്നും അമ്പിളി പറയുന്നു. നിന്നെ ഫേമസ് ആക്കിത്തരാം എന്ന് ആക്രോശിച്ച് കൊണ്ട് വിഡിയോ എടുക്കാന്‍ അക്രമി തുനിഞ്ഞപ്പോള്‍ താന്‍ മൊബൈല്‍ തട്ടിമാറ്റി. ഉടന്‍ അക്രമി മുഖത്തടിച്ചെന്നും ശക്തിയായി മൂക്കിലിടിച്ചെന്നും വനിതാ ഡോക്ടര്‍ ആരോപിക്കുന്നു.
ഡോ അമ്പിളിയെ മര്‍ദിച്ച ആളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രതിഷേധം ശക്തമാകുന്നത്. അക്രമി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ആത്മാര്‍ഥതയെ സംശയിക്കുന്നില്ല എങ്കിലും എന്തുകൊണ്ട് അറസ്റ്റ് വൈകുന്നു എന്ന് വ്യക്തമാക്കണമെന്ന് അമ്പിളി പറയുന്നു. ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് അമ്പിളി ജോലിയില്‍ തിരികെ പ്രവേശിച്ചത്.
Story Highlights: protest to arrest who attacked lady doctor immediately
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here