വിഴിഞ്ഞം തുറമുഖ നിർമാണം രണ്ടുവർഷത്തിനകം പൂർത്തിയാക്കും

വിഴിഞ്ഞം തുറമുഖത്തിന്റെ പണി രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. ബ്രേക്ക് വാട്ടർ നിർമാണവും ലാൻഡ് റിക്ലമേഷനും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും പൂർത്തിയായിട്ടുണ്ട്. കാർഗോ ടെർമിനൽ പ്രധാന ക്രൂചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സിഎൻ.ജി-വൈദ്യുതി ഇന്ധനങ്ങളിലേക്ക് മാറിക്കൊണ്ടും മാനേജ്മെന്റ് തലത്തിൽ പുനഃസംഘടിപ്പിച്ചും കെ.എസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കെഎസ്ആർടിസി മാനേജ്മെന്റ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണപരവും സാമ്പത്തികപരവുമായി നടപടികൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ബസുകളുടെ മൈലേജ്, അവയുടെ ഉപയോഗം, അറ്റകുറ്റപ്പണികൾ തീർത്ത് പുറത്തിറക്കാനുള്ള സമയം, അപകടനിരക്ക് കുറയ്ക്കൽ തുടങ്ങിയവയെല്ലാം ദേശീയ ശരാശരിയിലേക്കുയർത്തും. കിലോമീറ്റർ വരുമാനം വർധിപ്പിക്കുന്ന തരത്തിൽ ബസ് റൂട്ടുകളും ഓട്ടവും ക്രമീകരിക്കും. വായ്പ മുഴുവൻ ഓഹരിമൂലധനമാക്കി മാറ്റി പലിശ എഴുതിത്തള്ളും.
Story Highlights: The construction of Vizhinjam port will be completed within two years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here