മൂന്ന് താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്സ് വിട്ടു

കഴിഞ്ഞ സീസണുകളിൽ ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങൾ കൂടി കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഗോൾ കീപ്പർ ആൽബീനോ ഗോമസ്, മധ്യനിര താരം സെയ്ത്യസെൻ സിങ്, ഭൂട്ടാനീസ് ഫോർവേഡ് ചെഞ്ചോ ഗ്യെൽറ്റ്ഷൻ എന്നിവരാണ് ക്ലബ് വിട്ടത്. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2020-21 സീസണിൽ ക്ലബിലെത്തിയ ആൽബീനോ ഗോമസ് ആദ്യ സീസൺ മുഴുവൻ ക്ലബിൻ്റെ ഗോൾവല കാത്തു. ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തിയ താരം കഴിഞ്ഞ സീസണിനിടയിൽ പരുക്കേറ്റ് പുറത്താവുകയും പകരം പ്രഭ്സുഖൻ ഗിൽ എത്തുകയും ചെയ്തു. ഗോൾ കീപ്പറായി തകർപ്പൻ പ്രകടനം കാഴ്ചവച്ച പ്രഭ്സുഖൻ ഗിൽ ഒന്നാം നമ്പർ ഗോളി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെ ആൽബീനോയ്ക്ക് പകരം മുതിർന്ന ഗോൾ കീപ്പർ കരൺജിത് സിംഗിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. കരണുമായി ക്ലബ് കരാർ നീട്ടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ക്ലബ് ആൽബീനോയെ റിലീസ് ചെയ്തു. 2019 സീസൺ മുതൽ സെയ്ത്യാസെൻ ബ്ലാസ്റ്റേഴ്സിലുണ്ട്.
കഴിഞ്ഞ സീസണിലാണ് ചെഞ്ചോ ബ്ലാസ്റ്റേഴ്സിലെത്തിയത്. 18 മത്സരങ്ങളിൽ ക്ലബിനായി കളിച്ച താരം 18 മത്സരങ്ങളിലും പകരക്കാരനായാണ് ഇറങ്ങിയത്. ഒരു ഗോളോ അസിസ്റ്റോ നേടാൻ താരത്തിനു സാധിച്ചിരുന്നില്ല. ചെഞ്ചോ ക്ലബ് വിട്ടതോടെ ഒരു ഏഷ്യൻ താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുമെന്ന് ഉറപ്പാണ്.
Story Highlights: 3 players left kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here