Advertisement

കോഴിക്കോട് ഹോൾഡറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

June 3, 2022
Google News 1 minute Read
death

കോഴിക്കോട് നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസാണ് മരിച്ചത്. രാത്രി ഒമ്പതരയോടെയാണ് സംഭവം. ജോലിചെയ്യുന്ന കടയിൽ നിന്ന് രാത്രി ക്വാട്ടേഴ്സിലെത്തി ബാത്ത് റൂമിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽ നിന്നാണ് ഷോക്കേറ്റതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പറയുന്നു.

Read Also: കർണാടകയിൽ 10 പേർ വെന്തുമരിച്ചു

കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും പരുക്കേറ്റിട്ടുണ്ട്. മുറിയിൽ ഷോക്കേറ്റ് വീണ ഇരുവരെയും ഉടൻ തന്നെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും ശേഷം വടകരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാൽ നവാസിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അൻഷാദിന് കാര്യമായ പരിക്കുകളില്ല. ക്വാട്ടേഴ്സിലെ മുറിക്കകത്ത് ഹോൾഡറും ഇലക്ട്രിക്ക് വയറുകളും നിലത്ത് വീണ നിലയിൽ
കണ്ടെത്തിയിട്ടുണ്ട്.

Story Highlights: 33-year-old man has died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here