ഒ.രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് താനെത്തുമെന്ന് പറഞ്ഞത് പ്രചാരണത്തിന്റെ ഭാഗമായി; തൃക്കാക്കര സി ക്ലാസ് മണ്ഡലമെന്ന് എ.എന്‍.രാധാകൃഷ്ണന്‍

ഒ.രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് താനെത്തുമെന്ന് പറഞ്ഞത് പ്രചാരണത്തിന്റെ ഭാഗമായെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍. തൃക്കാക്കര സി ക്ലാസ് മണ്ഡലം മാത്രമാണ്. പക്ഷേ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2016ലേതിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. നല്ല പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. സാധാരണ ഒരു ഉപതെരഞ്ഞെടുപ്പില്‍ രണ്ട് മുന്നണികളുടെയും ഒപ്പമെത്താന്‍ ഒരു പ്രയാസമുണ്ടാകും. നിലവിലുള്ള വോട്ടിനെക്കാള്‍ കുറവ് ഉണ്ടാകുന്നതാണ് രീതി. എന്നാല്‍ ഇത്തവണ എല്ലാ പഴിതുകളും അടച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. ബിജെപി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ സജീവമായ രീതിയില്‍ പ്രവര്‍ത്തിച്ചു. രണ്ട് മുന്നണികളും ഭരണ സംവിധാനങ്ങളുള്‍പ്പെടെ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ അതിനെ എല്ലാം അതിജീവിച്ച് ബിജെപി മുന്നോട്ട് വരും. 2016നേക്കാള്‍ വോട്ട് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.സി.ജോര്‍ജിന്റെ വരവ് ഒരു ത്രെഡ് ആണ്. അത് തൃക്കാക്കര മോഡല്‍ എന്ന പുതിയ രാഷ്ട്രീയത്തിനാണ് പി.സി.ജോര്‍ജിന്റെ വരവോടെ തുടക്കം കുറിക്കുന്നത്. അരുവിക്കരയിലും നെയ്യാറ്റിന്‍കരയിലും ഒ.രാജഗോപാല്‍ ഉണ്ടാക്കിയ മുന്നേറ്റം ബിജെപിക്ക് വലിയ ആത്മവിശ്വാസം പകരുന്നതായിരുന്നു. തൃക്കാക്കരയില്‍ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here