സിദ്ദു മൂസെവാലയുടെ കൊലപാതകം; സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. പഞ്ചാബിലെ ബിജെപി നേതാവ് ജഗ്ജിത് സിംഗാണ് ഹര്‍ജി സമര്‍പ്പിച്ചത്. പഞ്ചാബില്‍ ഭീതിയുടെ അന്തരീക്ഷമെന്നും, സുപ്രിംകോടതി ഇടപെടലുണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കുറ്റകൃത്യം തടയുന്നതില്‍ സംസ്ഥാന ഭരണകൂടം ദയനീയമായി പരാജയപ്പെട്ടു. പഞ്ചാബില്‍ ഭയത്തിന്റെയും ഭീകരതയുടെയും കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനുള്ള തെളിവാണ് പട്ടാപ്പകല്‍ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയതിലൂടെ തെളിഞ്ഞത്. പഞ്ചാബ് ജനതയുടെ മൗലികാവകാശങ്ങള്‍ അപകടത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാണ്. അഭിഭാഷകന്‍ നമിത് സക്‌സേന മുഖേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു.
Read Also: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയെ രാഷ്ട്രീയമായി കാണരുത്; യൂറോപിനോട് ഇന്ത്യ
പഞ്ചാബ് പൊലീസ് സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ രണ്ടുദിവസം മുമ്പാണ് മൂസൈവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവേയായിരുന്നു സംഭവം. മൂസൈവാലയുടെ ശരീരത്തില്‍ നിന്ന് 24 വെടിയുണ്ടകള്‍ കണ്ടെടുത്തു. നെഞ്ചിലും വയറിലുമാണ് കൂടുതലായും വെടിയേറ്റത്.
Story Highlights: CBI probe into sidhu moose wala murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here