‘മുണ്ടുടുത്ത മോദിക്കെതിരെ ജനങ്ങളുടെ വിധി’; തൃക്കാക്കര വിധിയിൽ ജയറാം രമേശ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് ജയം ഉറപ്പിച്ചതോടെ മുഖ്യമന്ത്രിക്കെതിരെ മുതിർന്ന കോൺഗ്രസ് ജയറാം രമേശ്. ജയം മുണ്ടുടുത്ത മോദിക്കെതിരെയുള്ള ജനങ്ങളുടെ തീര്‍പ്പാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കെ-റയിലിൽ പിണറായി കാണിച്ച ധാർഷ്ട്യത്തിനെതിരെ കേരളത്തിലെങ്ങുമുള്ള ജനങ്ങളുടെ വികാരം തൃക്കാക്കരയിൽ പ്രതിഫലിച്ചതാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
പി.ടി തോമസിന്റെ ജീവിതത്തിനും മണ്ഡലത്തിലെ പ്രവർത്തനത്തിനും ജനങ്ങൾ നൽകിയ ആദരവാണ് ഉമ തോമസിന്റെ ഭൂരിപക്ഷമെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജയറാം രമേശ് പ്രതികരിച്ചു. അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം.
തൃക്കാക്കര മണ്ഡലത്തിലെ സർവകാല റെക്കോർഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. 2011ൽ ബെന്നി ബെഹനാനു ലഭിച്ച 22,406 വോട്ടുകളുടെ ഭൂരിപക്ഷം ഉമ മറികടന്നു. നിലവിലൽ ഉമയുടെ ലീഡ് 25000 കടന്നു. 25084 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമയ്ക്ക് ഉള്ളത്.

Story Highlights: Thrikkakara have spoken up resoundingly against Mundu Modi jairam ramesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here