Advertisement

തൃക്കാക്കര നല്‍കുന്ന പാഠം വലുത്; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎമ്മിനെതിരെ സിപിഐ

June 4, 2022
Google News 2 minutes Read
cpi against cpim in thrikkakkara election failure

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെതിരെ ഒളിയമ്പുമായി സിപിഐ. ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു തോല്‍വി നല്‍കുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാന്‍. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും വിശകലനം ചെയ്യുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.(cpi against cpim in thrikkakkara election failure)

തൃക്കാക്കരയിലെ ജനവിധി കെ റെയിലിന് എതിരായ വിധി കൂടിയാണെന്ന് പരക്കെ അഭിപ്രായമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം എന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു തോല്‍വി നല്‍കുന്ന പാഠമെന്നും സിപിഐ നേതാവ് ഒളിയമ്പെയ്യുന്നു.

Read Also: ഇഎംഎസിനെ വിമർശിച്ചും പി ഗോവിന്ദപ്പിള്ളയെ പ്രശംസിച്ചും വി ടി ബെൽറാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

അതേസമയം തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും വിശകലനം ചെയ്യുമെന്ന് സിപിഐ വ്യക്തമാക്കിയതോടെ സില്‍വര്‍ലൈന്‍ വിഷയത്തിലടക്കം മുന്നണിയില്‍ ചൂടേറിയ ചര്‍ച്ച ഉറപ്പായിട്ടുണ്ട്. തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശമാണെന്ന വിലയിരുത്തലും സിപിഐക്കുണ്ട്. വലിയ പ്രചാരണ കോലാഹലം തിരിച്ചടിച്ചു. മണ്ഡലത്തെ മനസ്സിലാക്കാതെ അമിതപ്രതീക്ഷ പുലര്‍ത്തിയെന്നും തോല്‍വി സിപിഎം പരിശോധിക്കട്ടെയെന്നുമാണ് സിപിഐ നിലപാട്.

Story Highlights: cpi against cpim in thrikkakkara election failure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here