മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.മുന്‍ കെപിസിസി അംഗമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മില്‍മ ചെയര്‍മാന്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.(prayar gopalakrishnan died)
കെഎസ്‌യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്‌യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ചടയമംഗലത്തെ ഏക കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍. 2001ലാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലേക്കെത്തിയത്. 38 വര്‍ഷത്തെ പ്രയാര്‍ ഗോപാലകൃഷ്ണന്റെ മില്‍മയിലെ സേവനം സ്തുത്യര്‍ഹമാണ്.
Story Highlights: prayar gopalakrishnan died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here