Advertisement

കെ കെ ആരെന്ന ചോദ്യം: തനിക്ക് വധഭീഷണി പോലുമുണ്ടെന്ന് ബംഗാളി ഗായകന്‍; പരസ്യമായി മാപ്പ് പറഞ്ഞു

June 4, 2022
Google News 3 minutes Read

അന്തരിച്ച ഗായകന്‍ കൃഷ്ണ കുമാര്‍ കുന്നത്തിന്റെ (കെ കെ) മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹത്തെ വിമര്‍ശിച്ചതിന് മാപ്പുപറഞ്ഞ് ബംഗാളി ഗായകന്‍ രുപാങ്കര്‍ ബാഗ്ചി. തന്റെ പരാമര്‍ശങ്ങള്‍ മൂലം കെകെയുടെ കുടുംബത്തിനും ആരാധകര്‍ക്കുമുണ്ടായ ദുഃഖത്തിന് താന്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് ബാഗ്ചി പറഞ്ഞു. കെ കെയുടെ മരണം അപ്രതീക്ഷിതമായിരുന്നു. കെ കെയുടെ ആരാധകര്‍ തനിക്കെതിരെ പറയുന്നതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും തനിക്ക് വധഭീഷണി പോലുമുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു. (Rupankar Bagchi apologizes to KK’s family for his comments)

കെ കെയ്ക്കുനേരെ അദ്ദേഹത്തിന്റെ മരണത്തിന് മുന്‍പ് താന്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങളുടെ പേരില്‍ താനും കുടുംബവും ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് അറിയാതെ പറഞ്ഞുപോയ പരാമര്‍ശത്തില്‍ തനിക്ക് അതിയായ വേദനയുണ്ടെന്നും ബാഗ്ചി പറഞ്ഞു.

കെ കെയെക്കാള്‍ നന്നായി പാടുന്ന നിരവധി ബംഗാളി ഗായകരുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒരു ഫേസ്ബുക്ക് ലൈവിലൂടെ ബാഗ്ചിയുടെ വിമര്‍ശനങ്ങള്‍. ആരാണ് ഈ കെ കെ എന്ന് ചോദിച്ച് ലൈവിലൂടെ ബാഗ്ചി പരിഹസിക്കുന്നതാണ് കെ കെയുടെ ആരാധകരെ ചൊടിപ്പിച്ചത്. കെ കെയോട് തനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ലായിരുന്നെന്നും ബംഗാളി ഗായകര്‍ക്ക് മതിയായ അംഗീകാരം ലഭിക്കാത്തത് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു. വിവാദമായ ലൈവ് വിഡിയോ കെ കെയുടെ മരണത്തിന് പിന്നാലെ ബാഗ്ചി ഡിലീറ്റ് ചെയ്തിരുന്നു.

Story Highlights: Rupankar Bagchi apologizes to KK’s family for his comments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here