Advertisement

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെയുള്ള ജനങ്ങളുടെ രോക്ഷമാണ് തൃക്കാക്കരയിൽ പ്രതിഫലിച്ചതെന്ന് ഗള്‍ഫിലെ യു.ഡി.എഫ് പ്രവര്‍ത്തകർ

June 4, 2022
Google News 2 minutes Read

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി ഗള്‍ഫിലെ യു.ഡി.എഫ് പ്രവര്‍ത്തകർ. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും വർഗീയപ്രീണനങ്ങൾക്കുമെതിരെയുള്ള ജനങ്ങളുടെ രോക്ഷമാണ് തൃക്കാക്കരയിൽ പ്രതിഫലിച്ചതെന്ന് ഓ ഐ സി സി ദമാം റീജിയണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.(udf gulf unit celebrates umathomas win)

Read Also: തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് ട്വിറ്ററിൽ കുറിപ്പുമായി സംവിധായകൻ…

കൂടാതെ ദുബായ് ഇ.സി.എച്ച് ആസ്ഥാനത്ത് ഒത്തുചേര്‍ന്ന കെ.എം.സി.സി, ഇന്‍കാസ് നേതാക്കള്‍ മധുരം വിളമ്പി വിജയത്തിന്റെ ആവേശം പങ്കിട്ടു. തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടിയതിന്റെ ആഘോഷമാണ് ദുബായിലും നടന്നത്.

പ്രമുഖ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ചിന്റെ ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികള്‍ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ഇ.സി.എച്ച് സിഇഒ തമീം അബൂബക്കര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Story Highlights: udf gulf unit celebrates umathomas win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here