ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കിഷ്ത്വറിൽ പിടിയിൽ

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നിന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. കിഷ്ത്വാർ പൊലീസും സുരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ് താലിബ് ഹുസൈനെ പിടികൂടിയത്. 2016 മുതൽ എച്ച്എം സംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു. കിഷ്ത്വറിൽ നിന്ന് യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതും താലിബാണെന്ന് പൊലീസ് പറഞ്ഞു.
ഗ്രൂപ്പുമായുള്ള വഴക്കിനെ തുടർന്ന് എച്ച്എം വിട്ട താലിബ്, സ്വതന്ത്രനായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. മറ്റൊരു ആക്രമണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു താലിബ്. ഇയാളെ കുറിച്ചു ലഭിച്ച വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കിഷ്ത്വാർ സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും, അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
Story Highlights: Hizbul Mujahideen terrorist arrested in Kishtwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here