Advertisement

സൊമാലിയൻ അതിർത്തിയിൽ സ്ഫോടനം, 3 കെനിയൻ പൊലീസുകാർക്ക് പരുക്ക്

June 5, 2022
Google News 2 minutes Read
Kenyan police officers wounded in roadside blast

സൊമാലിയയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ കെനിയയിൽ സ്ഫോടനം. പൊലീസ് വാഹനം സ്‌ഫോടകവസ്തുവിന് മുകളിലൂടെ പാഞ്ഞുകയറിയതും പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവനത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നിൽ അൽ-ഷബാബ് ഭീകരരാണെന്ന് പൊലീസ് അറിയിച്ചു.

ഡ്രൈവർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരാഴ്ചയ്ക്കിടെ ലോവർ ഗാരിസ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂൺ ഒന്നിന്, അൽ-ഷബാബ് തീവ്രവാദികളുടെ അംഗങ്ങളെന്ന് കരുതുന്ന തോക്കുധാരികൾ ബുറ-ഗരിസ്സ റോഡിൽ സുരക്ഷാ ഏജന്റിനെ ആക്രമിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തു.

Story Highlights: Kenyan police officers wounded in roadside blast 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here