Advertisement

സ്വന്തമായി വീടും വസ്തുവുമുണ്ട്; പക്ഷേ മക്കൾ ഇറക്കിവിട്ട തങ്കമ്മ കടത്തിണ്ണയിലാണ്

June 5, 2022
Google News 2 minutes Read
old woman in misery

ബുദ്ധിമാന്ദ്യം സംഭവിച്ച മകനുമായി തെരുവോരത്ത് അന്തിയുറങ്ങുന്ന ഒരമ്മയുടെ കണ്ണീരിന്റെ കഥയുണ്ട്. കഴക്കൂട്ടം പോങ്ങറ സ്വദേശി തങ്കമ്മയാണ് ദുരിത ജീവിതം തള്ളിനീക്കുന്നത്. ( old woman in misery )

തങ്കമ്മയ്ക്ക് പ്രായം 83 കടന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച 53 കാരൻ മകൻ രാജേന്ദ്രനുമൊത്ത് കടത്തിണ്ണകളിലാണ് പകലും രാത്രിയും കഴിച്ചുകൂട്ടുന്നത്. സ്വന്തമായി വീടും വസ്തുവും ഉള്ള തങ്കമ്മയെ മക്കളും മരുമക്കളും ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കി. പ്രായം പോലും വകവയ്ക്കാതെ ഈ അമ്മയ്ക്ക് ആ വീട്ടിൽ നേരിടേണ്ടി വന്നത് കൊടിയ പീഡനമാണ്

ആക്രിപറക്കിയാണ് തങ്കമ്മ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. സർക്കസിലായിരുന്ന ഭർത്താവ് വർഷങ്ങൾക്ക് മുമ്പേ മരിച്ചു. രോഗിയായ മകന്റെ കൈയും പിടിച്ച് ഈ അരിക് ജീവിതം ജീവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.

സ്വത്തുക്കൾ മക്കൾക്ക് എഴുതി നൽകാത്തതിന്റെ വൈരാഗ്യമാണ് തങ്കമ്മയെ ഈ കടത്തിണ്ണയിലെത്തിച്ചത്. ഈ ദുരവസ്ഥ കണ്ട് ആരുടെയെങ്കിലും മനസലിഞ്ഞാൽ തങ്കമ്മയുടെയും മകന്റേയും വിശപ്പ് മാറും. അതും ഇല്ലെങ്കിൽ പട്ടിണി തന്നെ.

Read Also : എല്ലാ സൂം ക്ലാസ്സിലും പങ്കെടുത്തു; ബിരുദം ഒരുമിച്ച് ആഘോഷിച്ച് വളർത്തുപൂച്ചയും ഉടമയും….

കടുത്ത കമ്യൂണിസ്റ്റ് ആരാധികയാണ് തങ്കമ്മ. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെല്ലാം പ്രചരണ ഇടങ്ങളിൽ സജീവമായിരുന്നു. മക്കളിൽ നിന്നുണ്ടായ മർദനത്തിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിട്ട് ഒരാളും അനങ്ങിയില്ല.

Story Highlights: old woman in misery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here