Advertisement

കരസേന മേധാവി മനോജ് പാണ്ഡെ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദ‍ർശിച്ചുവെന്ന് വ്യജപ്രചാരണം; [ 24 Fact Check]

June 5, 2022
Google News 2 minutes Read

കരസേന മേധാവി മനോജ് പാണ്ഡെ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദ‍ര്‍ശിച്ചുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനും ബിജെപി നേതാവ് നിതിൻ ഗഡ്കരിക്കുമൊപ്പം നിൽക്കുന്ന ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. നിരവധി ആളുകളാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

എന്നാൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. എഡിറ്റ് ചെയ്ത ചിത്രമാണ് ഇത്തരത്തിൽ തെറ്റായ തലക്കെട്ടിൽ പ്രചരിക്കുന്നത്.

2016 ഡിസംബറിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ എന്നിവരുമായി ആർഎസ്എസ് മേധാവി കൂടിക്കാഴ്ച നടത്തിയതിന്റെ ഫോട്ടോയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

Story Highlights: Photo Of Army Chief With Mohan Bhagwat And Nitin Gadkari Is Edited

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here