Advertisement

ടൂറിസം രംഗത്ത് രാജ്യാന്തര നിലവാരം ഉറപ്പുവരുത്താൻ ഷാർജ

June 5, 2022
Google News 2 minutes Read

എമിറേററിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുളള ആളുകളെ ആകർഷിക്കുന്നനടപടികൾ പുരോ​ഗമിക്കുകയാണ്. ഇതിന്റെ ഭാ​ഗമായി ടൂർ ഗൈഡുകളുടെ നിലവാരം ഉറപ്പുവരുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഇംഗ്ലീഷ് അറബിക് ഉൾപ്പെടയുളള ഭാ​ഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നവരും മികച്ച പെരുമാറ്റം കാഴ്ചവയ്ക്കുന്ന ​ഗൈഡുമാരെയും നിയമിക്കുമെന്ന് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി വ്യക്തമാക്കി.

ടൂർ ഗൈഡുകൾക്കെതിരെ പരാതി ഉയർന്നാൽ പെർമിറ്റ് റദ്ദാക്കുമെന്ന് എസ് സിടിഡിഎ ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു. പെർമിറ്റില്ലാത്ത ​ഗൈഡുമാരെ ഒരിടത്തും അനുവജിദിക്കില്ലെന്നും ഒരു വർഷം കാലാവധിയുള്ള പെർമിറ്റ് പുതുക്കാൻ വീണ്ടും പരിശീലനം നേടണം. 2 വർഷം കഴിഞ്ഞിട്ടും പെർമിറ്റ് പുതുക്കിയില്ലെങ്കിൽ അസാധുവാകുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ഷാർജ കുട്ടികളുടെ വായനോത്സവത്തിന് സമാപനം

ടൂർ​ഗൈഡുകൾക്ക് പരിശീലനപരിപാടികൾ സംഘടിപ്പിച്ച് വിവിധ തലങ്ങളിലുള്ള പരിശീലന ക്ലാസുകളിൽ വിജയിക്കുന്നവർക്കു മാത്രമാകും നിയമനമെന്നും ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി വ്യക്തമാക്കി.

Story Highlights: Sharjah to ensure international standards in tourism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here