Advertisement

പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി ഉത്തരവ്; കേന്ദ്രത്തെ ആശങ്ക അറിയിച്ചു; ഡീൻ കുര്യക്കോസ് എം പി

June 6, 2022
Google News 2 minutes Read
dean kuriakose approach sc mullaperiyar

പരിസ്ഥിതി ലോലമേഖല സംബന്ധിച്ച സുപ്രിം കോടതി ഉത്തരവിൽ കേന്ദ്രത്തെ ആശങ്കയറിയിച്ചെന്ന് ഡീൻ കുര്യക്കോസ് എം പി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി ചർച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക കേന്ദ്രമന്ത്രി ശരിവച്ചു. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി ഉടൻ ചർച്ച നടത്തണം. കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തുകയോ പുനഃ പരിശോധന ഹർജി നൽകുകയോ വേണമെന്നും ഡീൻ കുര്യക്കോസ് എം പി പറഞ്ഞു.(dean kuriyakose about eco sensitive buffer zone kerala)

Read Also: ഇടതുപക്ഷ സാംസ്കാരിക ഗുണ്ടായിസത്തെ എതിർക്കുന്ന സിനിമാക്കാരൻ; ആന്റോ ജോസഫിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിര്‍ബന്ധമായും പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തമെന്നാണ് സുപ്രിംകോടതിയിൽ നിന്നുള്ള നിര്‍ദേശം. ഈ മേഖലകളില്‍ ഒരു തരത്തിലുള്ള നിർമ്മാണ പ്രവര്‍ത്തികളും അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിലധികം ബഫല്‍ സോണുണ്ടെങ്കില്‍ അങ്ങനെ തന്നെ തുടരണം. ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഇത് കേരളത്തിന് വലിയ തിരിച്ചടിയാണ്. ഇടുക്കി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത് വലിയ പ്രത്യാഘാതമാകും ഉണ്ടാക്കുക. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളെ എങ്കിലും ഇതിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിനെ നിയമപരമായിത്തന്നെ നേരിടാനാലോചിക്കുകയാണ് സംസ്ഥാനസർക്കാർ.

Story Highlights: dean kuriyakose about eco sensitive buffer zone kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here