എല്ലാ ഇന്ത്യന്‍ പ്രവാസികള്‍ക്കും അഭിമാനം; ലിഫ്റ്റില്‍ നിന്ന് കിട്ടിയ 1,000,000 ദിര്‍ഹം കൈമാറിയ യുവാവിന് ആദരം

ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ പണം കൃത്യമായി പൊലീസില്‍ ഏല്‍പ്പിച്ച് മാതൃകയായ ഇന്ത്യക്കാരനായ പ്രവാസിക്ക് ദുബായ് പൊലീസിന്റെ ആദരം. കളഞ്ഞു കിട്ടിയ 1,000,000 ദിര്‍ഹമാണ് യുവാവ് പൊലീസിന് കൈമാറിയിരുന്നത്. ഇത് ഏകദേശം രണ്ട് കോടി രൂപയിലധികം വരും. ഇന്ത്യക്കാരനായ പ്രവാസിയുടെ സത്യസന്ധതയ്ക്കുള്ള അംഗീകാരമായി പൊലീസ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. (Indian expat honoured after he hands over one million Dirham)
താരിഖ് മഹ്മൂദ് ഖാലിദ് എന്നയാളാണ് പണം പൊലീസിലേല്‍പ്പിച്ച് ഇന്ത്യക്കാര്‍ക്കാകെ അഭിമാനമായത്. പ്രവാസി സമൂഹവും പൊലീസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കൂടി ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും ദുബായ് പൊലീസ് പറഞ്ഞു.
താരിഖിന്റെ പ്രവൃത്തിയില്‍ നിന്നും സമൂഹം നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് പൊലീസ് പറഞ്ഞു. പ്രവാസികളുടെ ഇത്തരം പ്രവൃത്തികളില്‍ അഭിമാനം കൊള്ളുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
Story Highlights:Indian expat honoured after he hands over one million Dirham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here