മാലിന്യ ഭീഷണിയില്‍ നിന്ന് താജ്മഹല്‍ ഇപ്പോഴും സുരക്ഷിതമായിട്ടില്ലെന്ന് വിദഗ്ദര്‍
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഇപ്പോഴും ഗുരുതര മാലിന്യപ്രശ്‌നങ്ങളുടെ ഭീഷണിയില്‍ നിന്ന് മുക്തമല്ലെന്ന് പരിസ്ഥിതി വിദഗ്ധര്‍. താജ്മഹലും പരിസരവും ജല, വായു മലിനീകരണ ഭീഷണിയിലാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഡോ എസ് വരദരാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി നിര്‍ദേശിച്ച പ്രകാരമുള്ള കരുതലും ശുചീകരണ പ്രവര്‍ത്തനങ്ങളും താജ്മഹല്‍ പരിസരത്ത് നടക്കുന്നില്ലെന്നും ഈ പരിസ്ഥിതി ദിനത്തിലെങ്കിലും വിഷയത്തില്‍ ഉന്നത ഇടപെടലുണ്ടാകണമെന്നുമാണ് ഡല്‍ഹിയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. (Taj Mahal still not safe from pollution: Experts)
താജ്മഹല്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ പുക തുപ്പുന്നത് നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ദേവാശിശ് ഭട്ടാചാര്യ പറഞ്ഞു. പ്രദേശത്തെ വാഹനങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് നിയന്ത്രിക്കാനും നടപടി വേണെമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
താജ്മഹല്‍ പരിസരത്തെ മാലിന്യപ്രശ്‌നം ടൂറിസത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നുവെന്ന് റിവര്‍ കണക്ട് ക്യാമ്പെയ്‌ന്റെ പ്രധാന വക്താവായ ജുഗല്‍ കിഷോര്‍ ചൂണ്ടിക്കാട്ടി. മാലിന്യവുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലെത്തി മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും പരിഹാരം കാണുന്നില്ലെന്നാണ് ഇവരുടെ പരാതി. യമുനാ നദി വൃത്തിയാക്കാനും സംരക്ഷിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Story Highlights: Taj Mahal still not safe from pollution: Experts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here