Advertisement

അടൂര്‍ കിന്‍ഫ്രാ പാര്‍ക്കിന് സമീപം തലയും കയ്യും നായ കടിച്ചെടുത്ത നിലയില്‍ അജ്ഞാത മൃതദേഹം

June 6, 2022
Google News 2 minutes Read

പത്തനംതിട്ട അടൂര്‍ ഏനാദിമംഗലം കിന്‍ഫ്രാ പാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന്റെ തലയും ഒരു കൈയും തെരുവുനായ കടിച്ചെടുത്ത നിലയിലാണ്. വൈകുന്നേരം ഒരു കൈയുടെ ഭാഗം കടിച്ചെടുത്ത് തെരുവുനായ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്തുനിന്ന് വരുന്നത് കണ്ട നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. (Unidentified body found near Adoor Kinfra Park)

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹമാകാം ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശത്തെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ കാണാനില്ലെന്ന പരാതി ദിവസങ്ങള്‍ക്ക് മുന്‍പ് പൊലീസിന് ലഭിച്ചിരുന്നു.

പ്രദേശത്താകെ രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. മൃതദേഹം അഴുകിയ നിലയിലും അവയവങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് എങ്ങനെയെത്തി എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: Unidentified body found near Adoor Kinfra Park

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here