Advertisement

ഓഫീസിൽ ഇരുന്നും ആളുകൾക്ക് മുന്നിലെത്തും; പൊലീസ് സേവനത്തിന് ഇനി മെറ്റാവേഴ്സ് സാങ്കേതിക വിദ്യ…

June 7, 2022
Google News 2 minutes Read

പൊലീസ് സേവനത്തിനായി ഇനി മെറ്റാവേഴ്സ് സാങ്കേതിക വിദ്യയും. യുഎഇയിലാണ് ആദ്യമായി മെറ്റാവേഴ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സേവനത്തിന് അൽ നുഐമിയ സ്റ്റേഷനിൽ അജ്മാൻ പൊലീസ് ആരംഭം കുറിച്ചത്. പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം ഇതിൽ ഒരുക്കിയിട്ടുണ്ട്. മെറ്റാവേഴ്സ് സൗകര്യം ഉപയോഗിച്ച് ഓഫീസ് മുറിയിലോ പൊതുവേദികളിലോ നേരിട്ടെത്തി പൊലീസുകാർക്ക് ആശയവിനിമയം നടത്താൻ സാധിക്കും. ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) സാങ്കേതിക വിദ്യകളുടെ ഉയർന്ന തലമാണ് മെറ്റാവേഴ്സ്. സാമൂഹ്യമാധ്യമങ്ങളുടെ ഭാവി ഇനി മെറ്റാവേഴ്സ് സാങ്കേതിക വിദ്യയിലാണ് എന്നാണ് വിദഗ്ധരുടെ പക്ഷം.

പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി ഓഫിസ് റൂമുകളിൽ ഇരുന്നും ജനങ്ങളുടെ മുന്നിൽ ഉള്ളതുപോലെ പ്രശ്നങ്ങളെ നേരിട്ട് പരിഹരിക്കാം. അൽ നുഐമിയ സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥർക്കാണ് ഈ സാങ്കേതിക വിദ്യയിൽ ട്രെയിനിങ് ലഭിച്ചിരിക്കുന്നത്. എങ്ങനെ വിആർ ഗ്ലാസും ഹെഡ്സെറ്റുകളും ധരിക്കണം, സംസാരിക്കണം തുടങ്ങി നിരവധി കാര്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. “ട്രയൽ ആയാണ് ഇത് നടത്തിയത്. അത് വിജയകരമായി പൂർത്തീകരിച്ചു” എന്നാണ് മേജർ നൗറ സുൽത്താൻ അൽ ഷംസി പുതിയ സാങ്കേതിക വിദ്യയെ കുറിച്ച് പ്രതികരിച്ചു.

ഈ സേവനം ആളുകൾക്ക് കൂടുതൽ പരിചിതമല്ല. അതുകൊണ്ട് തന്നെ ഇത് ആളുകളിലേക്ക് ഈ സേവനത്തെ കുറിച്ചുള്ള അവബോധം നൽകുക എന്നാതാണ് ആദ്യ പടി. അതുകൊണ്ട് ഉദ്യോഗസ്ഥർ ജനങ്ങളുമായി ആശയ വിനിമയം നടത്തുകയും വെർച്വൽ ആയി കാര്യങ്ങൾ നടത്തുന്നതിന്റെ ഗുണങ്ങള്‍ പറഞ്ഞു മനസിലാക്കുകയും ചെയ്യും.

Read Also: എല്ലാ സൂം ക്ലാസ്സിലും പങ്കെടുത്തു; ബിരുദം ഒരുമിച്ച് ആഘോഷിച്ച് വളർത്തുപൂച്ചയും ഉടമയും….

എന്താണ് മെറ്റാവേഴ്സ്?

ഈ പേര് ആദ്യമായി ആളുകൾ കേൾക്കുന്നത് 1992 ല്‍ നീല്‍ സ്റ്റീഫെന്‍സണ്‍ എഴുതിയ സ്‌നോ ക്രാഷ് എന്ന സയന്‍സ് ഫിക്ഷന്‍ നോവലിലാണ്. യഥാർത്ഥ ലോകത്തിന്റെ ത്രീഡി പതിപ്പാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്റര്‍നെറ്റ് എന്നാണ് സ്റ്റീഫന്‍സണ്‍ മെറ്റാവേഴ്‌സിനെ കുറിച്ച് വിശദീകരിച്ചത്. ഓണ്‍ലൈന്‍ ഇടപെടലും ത്രിഡി, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതങ്ങളും ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവഴ്‌സ്.

Story Highlights: ajman police officers meet residents in metaverse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here