ഡി മരിയയെ ടീമിലെത്തിക്കാൻ ബാഴ്സയും

അർജൻ്റീനയുടെ പിഎസ്ജി മുന്നേറ്റ താരം ഏഞ്ചൽ ഡി മരിയയെ ടീമിലെത്തിക്കാൻ സ്പാനിഷ് ക്ലബ് ബാഴ്സലോണ രംഗത്ത്. ഇറ്റാലിയൻ ക്ലബ് യുവൻ്റസും ഡി മരിയയെ ടീമിലെത്തിക്കാൻ താത്പര്യപ്പെടുന്നുണ്ട്. ബാഴ്സലോണ ഒരു വർഷത്തെ കരാർ ആണ് ഡി മരിയക്ക് ഓഫർ ചെയ്തിരിക്കുന്നത്. അതേസമയം, യുവൻ്റസ് ആവട്ടെ രണ്ട് വർഷത്തേക്ക് ഡി മരിയയെ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. (barcelona angel di maria)
Read Also: ‘അജണ്ടയിൽ ബാഴ്സ മാത്രം’; ബയേൺ വിടാനുള്ള താത്പര്യം പരസ്യമാക്കി ലെവൻഡോവ്സ്കി
അതേസമയം, ഒരു വർഷം കഴിഞ്ഞ് ജന്മനാടായ അർജൻ്റീനയിലേക്ക് പോകാനാണ് ഡി മരിയക്ക് താത്പര്യം. അതുകൊണ്ട് തന്നെ ഒരു കൊല്ലത്തേക്കാണ് താരം കരാർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി പിഎസ്ജിയ്ക്ക് വേണ്ടി കളിക്കുന്ന ഡി മരിയ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.
Story Highlights: barcelona angel di maria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here