Advertisement

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

June 7, 2022
Google News 2 minutes Read
vijay babu bail plea

യുവ നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയുള്ള കൂടുതൽ തെളിവുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കും. ശക്തമായ തെളിവുകൾ നിരത്തി ഹർജിയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തിരുമാനം. ( vijay babu bail plea )

ഒരു മാസത്തിലധികം ഒളിവിൽ കഴിഞ്ഞ നടൻ വിജയ് ബാബു ഈ മാസം ഒന്നാം തിയതിയാണ് കൊച്ചിയിൽ എത്തിയത്. അഞ്ച് തവണയായി മണിക്കുറുകളോളമാണ് അന്വേഷണ സംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. ഇത് കൂടാതെ നടൻ സൈജു കുറിപ്പ് ഉൾപ്പെടെ 32 പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പരമാവതി തെളിവുകൾ ശേഖരിച്ച് മുൻകൂർ ജാമ്യഹർജിയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തിരുമാനം. പരാതി ശരിവെക്കുന്ന സ്‌ക്രീൻ ഷോട്ടുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും.

Read Also: യുവ നടിയുടെ പീഡന പരാതി; വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ ഹാജരായി; ചോദ്യം ചെയ്യല്‍ രണ്ടാം ദിവസം

സിനിമയിൽ അവസരം നൽകാത്തതിന്റ പേരിൽ കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഗോൾഡൻ വിസയുമായി ബന്ധപ്പെട്ടാണ് വിദേശത്തേക്ക് പോയതെന്നും പരാതിയുടെ വിവരങ്ങൾ അവിടെ വച്ചാണ് അറിഞ്ഞതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അന്യേഷണ സംഘം വിജയ് ബാബുവിന്റ അറസ്റ്റ് രേഖപ്പെടുത്തും.

Story Highlights: vijay babu bail plea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here