സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് എഫ്ഐആർ

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് എഫ്ഐആർ. പിസി ജോർജുമായി ഗൂഢാലോചന നടത്തിയത് രണ്ട് മാസം മുൻപാണ്. പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച് ആസൂത്രിത ശ്രമിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. എഫ്ഐആറിൻ്റെ പകർപ്പ് 24നു ലഭിച്ചു. (fir george swapna suresh)
മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ കുടുംബം, മുൻ മന്ത്രി കെടി ജലീൽ തുടങ്ങിയവർക്ക് സ്വർണക്കടത്തിൽ പങ്കെടുണ്ടെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കെടി ജലീൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്തു. സ്വപ്ന സുരേഷിനെയും പിസി ജോർജിനെയും പ്രതി ചേർത്താണ് കേസ്.
കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പിസി ജോർജ് രണ്ടാം പ്രതിയുമാണ്. 153, 120ബി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സംസ്ഥാന മുഖ്യമന്ത്രിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെയാണ് പൊലീസിനു പരാതി നല്‍കിയതെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. സര്‍ക്കാരിന്റെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. നുണപ്രചരണം നടത്തി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും ഒരു പോലെ ശ്രമിക്കുകയാണ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പുതിയതല്ല. ഇതിന് മുന്‍പും സമാനമായിട്ടുള്ള അടിസ്ഥാന രഹിതമായ വെളിപ്പെടുത്തല്‍ അവര്‍ നടത്തിയിട്ടുണ്ട് എന്നും കെടി ജലീൽ പറഞ്ഞു.
Read Also: ഗൂഢാലോചനയും കലാപ ശ്രമവും; സ്വപ്നയ്ക്കെതിരെ പൊലീസ് കേസെടുക്കും
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ വൃത്തങ്ങളോടും ആലോചിച്ച ശേഷമാണ് പരാതി നല്‍കിയത്. പി.സി.ജോര്‍ജിന്റെ പങ്കുള്‍പ്പെടെ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ടി.ജലീല്‍ പരാതി നല്‍കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കെടുണ്ടെന്നാണ് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് ആരോപിച്ചത്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിൻ്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ, മുൻ മന്ത്രി കെടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
Story Highlights: fir pc george swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here