ഇടുക്കിയിൽ നാളെ ഹർത്താൽ

സംരക്ഷിത വനങ്ങൾക്കുചുറ്റും ഒരു കിലോമീറ്റർ പരിസ്ഥതിലോല മേഖല നിർബന്ധമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഇടുക്കി ജില്ലയിൽ നാളെ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. സുപ്രിംകോടതി ഉത്തരവ് മറികടക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർത്താൽ. ( idukki harthal tomorrow )
16-ാം തീയതി യുഡിഎഫും ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജനവാസമേഖലകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച
വയനാട് ജില്ലയിൽ എൽഡിഎഫ് മനുഷ്യമതിൽ സംഘടിപ്പിക്കും. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ബത്തേരി നഗരസഭാ പരിധിയിൽ ചൊവ്വാഴ്ച ഹർത്താലും പ്രഖ്യാപിച്ചു.
Read Also: മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു : മുഖ്യമന്ത്രി
എന്നാൽ സമരമാർഗങ്ങൾ ഒഴിവാക്കി സംസ്ഥാന സർക്കാർ ശ്രമങ്ങൾക്ക് ശക്തിപകരണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. ഉത്തരവിനെ മറികടക്കാൻ കേന്ദ്രത്തെയും സുപ്രീംകോടതിയെയും സമീപിക്കാനാണ് സർക്കാരിന്റെ നീക്കം.
Story Highlights: idukki harthal tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here