Advertisement

വിക്കി-നയൻസ് വിവാഹത്തിനെത്തിയത് വൻതാരനിര; അതിഥികളായി രജനികാന്തും ഷാറൂഖ് ഖാനും

June 9, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഹാബലിപുരത്ത് നടന്ന നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന് സൂപ്പർസ്റ്റാർ രജനികാന്തും കിം​ഗ് ഖാൻ ഷാറൂഖ് ഖാനും നടൻമാരായ കാർത്തിയും ശരത്കുമാറുമെത്തി. കമൽ ഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും വിവാഹത്തിന്റെ അതിഥി ലിസ്റ്റിലുണ്ട്. കഴിഞ്ഞ വർഷം ദീപാവലിക്ക് പുറത്തിറങ്ങിയ അണ്ണാത്തെ എന്ന ചിത്രത്തിലാണ് രജനികാന്ത് അവസാനമായി അഭിനയിച്ചത്. രജനികാന്തിനെ കൂടാതെ നയൻതാരയും കീർത്തി സുരേഷും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

സിനിമാ ലോകം കാത്തിരുന്ന വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും വിവാഹത്തിൽ കുറച്ച് പേ‌ർക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേരാണ് വിവാഹ സദ്യയുണ്ണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽവച്ചാണ് വിവാഹം നടന്നത്. 2015ൽ നാനും റൗഡി താന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

Read Also: നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരായി | Latest Updates

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേർക്ക് മാത്രമാണ് വിവാഹ സ്ഥലത്ത് പ്രവേശനമുണ്ടായിരുന്നത്. കാതൽ ബിരിയാണി മുതൽ ബദാം ഹൽവ വരെയാണ് അതിഥികൾക്ക് വിളമ്പുന്നത്. ഭക്ഷണത്തിന്റെ മെനു പുറത്തുവന്നിട്ടുണ്ട്. വിവാഹദിനമായ ഇന്ന് തമിഴ്നാട്ടിലുടനീളമുള്ള 18,000 കുട്ടികൾക്കും ഒരു ലക്ഷം പേർക്കും ഉച്ചഭക്ഷണം നൽകുമെന്നാണ് അറിയുന്നത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയെയും വിഗ്നേഷിനെയും അഭിനന്ദിച്ചുകൊണ്ട് ആരാധകരുൾപ്പടെ നിരവധി പേരാണ് രംഗത്തെത്തുന്നത്.

Story Highlights: nayans marriage Rajinikanth and Shah Rukh Khan are the guests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement