റോയ് കൃഷ്ണയ്ക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ്

എടികെ മോഹൻ ബഗാൻ വിട്ട ഫിജി സ്ട്രൈക്കർ റോയ് കൃഷ്ണയ്ക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഇന്ത്യയിൽ നിന്ന് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇരു ക്ലബുകളും റോയ് കൃഷ്ണയുടെ ഏജൻ്റുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചനകൾ. എന്നാൽ താരം ഇന്ത്യയിലേക്ക് തിരികെവരുമോ എന്നതിൽ വ്യക്തതയില്ല. എ ലീഗിൽ നിന്നുള്ള ഓഫറുകളാണ് റോയ് കൃഷ്ണ പരിഗണിക്കുന്നത്. (roy krishna kerala blasters)
Read Also: മൂന്ന് താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്സ് വിട്ടു
2019-20 സീസണിൽ എടികെ മോഹൻ ബഗാനിലെത്തിയ റോയ് കൃഷ്ണ 66 മത്സരങ്ങൾ കളിച്ചു. ടീമിനായി 40 ഗോളുകളും 18 അസിസ്റ്റുകളും നേടാനും താരത്തിനു സാധിച്ചു. ക്ലബ് വിട്ട സ്പാനിഷ് താരം ആൽവാരോ വാസ്കസിനു പകരക്കാരനെ തേടുന്ന ബ്ലാസ്റ്റേഴ്സ് ഒരു വിദേശ സ്ട്രൈക്കറെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Story Highlights: roy krishna kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here