Advertisement

വിജിലന്‍സ് നടപടിക്കെതിരെ നിയമവിദഗ്ധരെ സമീപിക്കുമെന്ന് സരിത്ത്; ആരോപണങ്ങളില്‍ നിന്ന് പിന്മാറാതെ സ്വപ്‌ന

June 9, 2022
Google News 2 minutes Read
വിജിലന്‍സ് നടപടിക്കെതിരെ നിയമവിദഗ്ധരെ സമീപിക്കുമെന്ന് സരിത്ത്; ആരോപണങ്ങളില്‍ നിന്ന് പിന്മാറാതെ സ്വപ്‌ന

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയുണ്ടായ വിജിലന്‍സ് നീക്കങ്ങളില്‍ പരാതി നല്‍കാന്‍ നിയമവിദഗ്ദരുടെ അഭിപ്രായം തേടി പി. എസ്. സരിത്ത്. വിജിലന്‍സ് നടപടിയിലടക്കം നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് പരാതി നല്‍കുമെന്ന് സരിത്ത് വ്യക്തമാക്കി. വരുന്ന 16ന് വീണ്ടും ഹാജരാകാന്‍ സരിത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സരിത്തിന്റെ മൊബൈല്‍ഫോണും വിജിലന്‍സിന്റെ പക്കലാണ്. (Sarith to approach legal experts against vigilance action)

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ നിന്ന് പുറകോട്ടില്ലെന്ന നിലപാടിലാണ് സ്വപ്‌ന സുരേഷ്. പൊലീസ് കേസെടുത്താലും നിയമപരമായി പ്രതിരോധിക്കാനാണ് സ്വപ്‌ന സുരേഷിന്റെ നീക്കം.
സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കെടി ജലീല്‍ എംഎല്‍എയുടെ ഉള്‍പ്പെടെ പരാതിയില്‍ സ്വപ്‌നക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കൃത്യമായ നിയമോപദേശം തേടി മുന്നോട്ട് പോകാനാണ് സ്വപ്‌ന സുരേഷിന്റെയും നീക്കം. 164 സ്റ്റേറ്റ്‌മെന്റ് ഭരണകേന്ദ്രങ്ങളെ അസ്വസ്ഥമാക്കുമെന്നുറപ്പിക്കുന്ന സ്വപ്‌ന, കോടതി അനുമതി തേടി മതി കൂടുതല്‍ പ്രതികരണം എന്ന നിലപാടിലാണ്.

Read Also: സ്വർണക്കടത്ത് കേസ് : സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ കുറിച്ചുള്ള കെ.ടി ജലീലിന്റെ പരാതിയിൽ പൊലീസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചേക്കും

തുടക്കത്തിലെ മെല്ലപ്പോക്ക് മാറി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുളള സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഇടത് ക്യാമ്പില്‍ നിന്ന് ഉയരുമ്പോള്‍ വിഷയത്തില്‍ ഒരു നിലക്കും പുറകോട്ടില്ലെന്നണ് സ്വപ്‌ന സുരേഷിന്റെ നിലപാട്. ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് കമ്പനിയും പൂര്‍ണ്ണമായ പിന്തുണയാണ് സ്വപ്‌ന സുരേഷിന് നല്‍കുന്നത്.

Story Highlights: Sarith to approach legal experts against vigilance action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here