ഷാർജയിൽ വൻ തീപിടിത്തം; പെയിന്‍റ് ഫാക്ടറി കത്തിനശിച്ചു

ഷാർജ ഹംരിയ്യ മേഖലയിൽ തീപിടിത്തം. ഈ മേഖലയിലെ ഒരു പെയിന്റ് ഫാക്ടറിക്കാണ് തീപിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ മേഖലയിലേക്ക് തീപടരുന്നതിന് മുമ്പ് തീ നിയന്ത്രിക്കാൻ കഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചു. വൈകുന്നേരം ആറോടെ തീ പൂർണമായും നിയന്ത്രിച്ചു.(sharjah massive fire breaks out in paint factory)
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
എങ്കിലും പ്രദേശത്താകെ കറുത്തപുക നിറഞ്ഞിട്ടുണ്ട്. തീപ്പിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഫോറൻസിക് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഫയർഫോഴ്‌സ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും കൂടുതൽ പടരുന്നത് തടയുകയും ചെയ്തു.
Story Highlights: sharjah massive fire breaks out in paint factory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here