Advertisement

യുക്രൈനുവേണ്ടി യുദ്ധംചെയ്ത വിദേശികൾക്ക് വധശിക്ഷ

June 10, 2022
Google News 2 minutes Read

യുക്രൈനുവേണ്ടി യുദ്ധംചെയ്ത രണ്ട് ബ്രിട്ടീഷുകാർക്കും ഒരു മൊറോക്കോ പൗരനും റഷ്യൻ അനുകൂല കോടതി വധശിക്ഷ വിധിച്ചു. ചാരപ്രവർത്തനം, തീവ്രവാദം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. റഷ്യൻ അധീനതയിലുള്ള ഡൊണെറ്റ്‌സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ സുപ്രിം കോടതിയാണ് യുദ്ധത്തടവുകാരായ മൂന്നുപേരെ വിചാരണചെയ്തത്.

വധശിക്ഷയ്ക്കെതിരേ ഹർജി നൽകുമെന്ന് ഇവരുടെ അഭിഭാഷകർ വ്യക്തമാക്കി. ഹർജി നൽകാൻ ഒരുമാസം സമയമുണ്ട്. വിധിയിൽ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ പ്രതികരിച്ചു. ജനീവ കൺവെൻഷൻപ്രകാരം യുദ്ധത്തടവുകാർക്കുള്ള സംരക്ഷണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസ് വ്യക്തമാക്കി.

Read Also: റഷ്യന്‍ പീരങ്കിപ്പടയെ നേരിടാന്‍ യുക്രൈന് ബ്രിട്ടന്റെ ദീര്‍ഘദൂര മിസൈലുകള്‍

ഇതിനിടെ റ​ഷ്യ​ൻ സൈ​ന്യ​വും ചെ​റു​ത്തു​നി​ൽ​ക്കു​ന്ന യുക്രൈനും ത​മ്മി​ലു​ള്ള പോ​രാ​ട്ടം രൂ​ക്ഷ​മാ​യ സീ​വെ​റോ​ഡൊ​ണ​റ്റ്സ്ക് ന​ഗ​ര​ത്തി​ൽ 10,000 ഓ​ളം സി​വി​ലി​യ​ന്മാ​ർ പു​റ​ത്തു​ക​ട​ക്കാ​നാ​വ​ത്ത​വി​ധം കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​വ​രെ ഒ​ഴി​പ്പി​ക്ക​ൽ അ​സാ​ധ്യ​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് മേ​യ​ർ ഒ​ല​ക്സാ​ണ്ട​ർ സ്ട്ര​യൂ​ക് പ​റ​ഞ്ഞു.

Story Highlights: 3 sentenced to death for fighting on Ukraine’s side

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here