Advertisement

തെറ്റായ ദിശയില്‍ വന്നു; എംഎൽഎ ടി സിദ്ധീഖിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

June 10, 2022
2 minutes Read

തെറ്റായ ദിശയില്‍ പ്രവേശിച്ച കൽപറ്റ എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎല്‍എയുടെ വാഹനം തെറ്റായ ദിശയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു.(t siddique mlas vehicle involved in an accident)

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

ഗതാഗത കുരുക്കില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ അമിത വേഗതയിലെത്തിയ ബസ്സ് ഇടിക്കുകയായിരുന്നുവെന്നാണ് എംഎല്‍എ അപകട സമയത്ത് പറഞ്ഞിരുന്നത്.എന്നാല്‍ എംഎൽഎയുടെ കാർ തെറ്റായ ദിശയില്‍ പ്രവേശിച്ചതാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പിന്നീട് ലഭ്യമായി. ഇന്ന് രാവിലെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം.അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കുറ്റം ബസ് ഡ്രൈവറുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് എംഎൽഎ. ശ്രമിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

Story Highlights: t siddique mlas vehicle involved in an accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement