Advertisement

മൊബൈല്‍ റീചാര്‍ജിന് ഇനി അധികതുക വേണ്ടിവന്നേക്കും; പേയ് ടിഎം അപ്‌ഡേഷനെക്കുറിച്ച് അറിയാം…

June 11, 2022
Google News 2 minutes Read

ഫോണ്‍ പേയ്ക്ക് പിന്നാലെ മൊബൈല്‍ റീച്ചാര്‍ജിന് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി പേയ് ടിഎമ്മും. റീചാര്‍ജ് തുകയുടെ അടിസ്ഥാനത്തില്‍ ഒരു രൂപമുതല്‍ ആറ് രൂപ വരെയാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കുക. യുപിഐ വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ പേയ് ടിഎം വാലറ്റ് വഴിയോ നടത്തുന്ന എല്ലാ പേയ് ടിഎം മൊബൈല്‍ റീചാര്‍ജുകള്‍ക്കും സര്‍ചാര്‍ജ് ബാധകമായിരിക്കും. നിലവില്‍ 100 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ് സര്‍ചാര്‍ജ് നല്‍കേണ്ടിവരിക. (After PhonePe, Paytm Starts Taking Surcharge on Mobile Recharges)

പേയ് ടിഎം വാലറ്റില്‍ നിന്നും പണം പിന്‍വലിച്ച് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മുന്‍പ് സര്‍ചാര്‍ജിന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഇളവുകളും നീക്കി. എല്ലാ ഉപയോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് ഈടാക്കിയേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ നിന്നും ചില ഉപയോക്താക്കളെ ഒഴിവാക്കുന്നതിന്റെ മാനദണ്ഡം എന്തെന്ന് വ്യക്തമായിട്ടില്ല.

50 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ് പ്രൊസസിംഗ് ഫീ എന്ന പേരില്‍ ഫോണ്‍ പേ ഒരു തുക ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. എന്നാല്‍ ഇത് ചെറിയ പരീക്ഷണമാണെന്നും എല്ലാവരില്‍ നിന്നും തുക ഈടാക്കുന്നില്ലെന്നുമാണ് ഫോണ്‍ പേയും വിശദീകരിച്ചത്. എന്നാല്‍ ചിലരെ ഒഴിവാക്കുന്നതിന് പിന്നിലെ മാനദണ്ഡം എന്തെന്ന് ഫോണ്‍ പേയും വ്യക്തമാക്കിയിട്ടില്ല. മൊബൈല്‍ റീചാര്‍ജുകള്‍ക്ക് തങ്ങള്‍ യാതൊരുവിധ സര്‍ചാര്‍ജും ഈടാക്കുന്നില്ലെന്നാണ് ഗൂഗിള്‍ പേയും ആമസോണ്‍ പേയും വ്യക്തമാക്കിയിരിക്കുന്നത്.

Story Highlights: After PhonePe, Paytm Starts Taking Surcharge on Mobile Recharges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here