Advertisement

എറണാകുളത്തും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; നഗരം അതീവ സുരക്ഷാവലയത്തില്‍

June 11, 2022
Google News 2 minutes Read

കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷയൊരുക്കി പൊലീസ്. പ്രതിഷേധ സാധ്യത മുന്നിൽ കണ്ടാണ് പൊലീസിന്‍റെ കനത്ത സുരക്ഷ. കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്.

സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊച്ചിയിൽ കറുത്ത മാസ്ക് ധരിച്ചെത്തുന്ന മാധ്യമപ്രവർത്തകരോട് മാസ്ക് മാറ്റണമെന്ന് ആവശ്യം. പൊതുവായ സർജിക്കൽ മാസ്ക് സംഘാടകർ തന്നെ വിതരണം ചെയ്യുകയാണ്. പൊതു പ്രോട്ടോക്കോൾ പാലിക്കണം എന്നായിരുന്നു ആവശ്യ൦. എന്നാല്‍, സ൦ഭവ൦ വാ൪ത്തയായതോടെ ഈ നി൪ദേശ൦ പിൻവലിച്ചു.

Read Also: മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമായ കാര്യം,ജനങ്ങള്‍ അത് ആഗ്രഹിക്കുന്നു; എ. എ. റഹീം

കോട്ടയത്ത് കെ ജി ഒ എ സമ്മേളന വേദിയിൽ മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. മുന്നൂറിലേറെ പൊലീസുകാരെ നഗരത്തിന് പുറത്തു നിന്നെത്തിച്ച് വരെ സുരക്ഷ ഏർപ്പെടുത്തിയിട്ടും രണ്ട് തവണ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു.

Story Highlights: Heavy security for cm pinarayi vijayan in ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here