ഇന്നത്തെ പ്രധാന വാർത്തകൾ ( 11-06-2022 )
സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന; സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും ( june 11 news round up )
സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.
സ്വപ്ന സുരേഷിന്റെ പുതിയ ആരോപണം; അന്വേഷണത്തിന് എൻഐഎയും കസ്റ്റംസും
സ്വപ്ന സുരേഷിന്റെ പുതിയ ആരോപണത്തിൽ അന്വേഷണത്തിന് എൻഐഎയും കസ്റ്റംസും. കേസിൽ ഇരു ഏജൻസികളും പ്രാഥമിക പരിശോധന നടത്തും. കേസിലെ പുതിയ സംഭവവികാസങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ ഇഡി ധരിപ്പിച്ചു. അതേസമയം മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം ഇന്നും രംഗത്തെത്തി.
എറണാകുളത്തും മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ
എറണാകുളത്തും മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ. കോട്ടയത്തെ പരിപാടിയിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി എറണാകുളത്തെ ഗസ്റ്റ് ഹൗസിൽ എത്തി. എറണാകുളത്തെ പ്രധാന ജംഗ്ഷനുകളിൽ പൊലീസ് സുരക്ഷ ശക്തമാണ്. ഗസ്റ്റ് ഹൗസിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം
തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വരവിനെത്തുടര്‍ന്ന് കോട്ടയത്ത് വന്‍ഗതാഗത നിയന്ത്രണം. മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ കനത്ത സുരക്ഷയ്ക്കിടെ പ്രതിഷേധവും നടന്നു. കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്നും മാമൻ മാപ്പിള ഹാളിൽ എത്തുന്ന വഴിയിലാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നത്.
Story Highlights: june 11 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here