Advertisement

ദുബായില്‍ വീട് വച്ചോ? വീട്ടിലേക്ക് വഴി വേണമെങ്കില്‍ അപേക്ഷിക്കാം

June 12, 2022
Google News 3 minutes Read
Those who want road to home in Dubai can apply through the RTA app

വിദേശ, സ്ഥിരതാമസക്കാര്‍ക്ക് വീടുകളിലേക്ക് താത്കാലിക റോഡനുവദിക്കാനൊരുങ്ങി ദുബായി. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി അപേക്ഷ ഇതിനായി എളുപ്പത്തില്‍ സമര്‍പ്പിക്കാം. അപേക്ഷിക്കേണ്ടതെങ്ങനെയെന്ന് ആര്‍ടിഎ ട്വിറ്ററില്‍ വിശദീകരിച്ചിട്ടുണ്ട്.

ഇതിനായി ആറ് നടപടികളാണ് ആര്‍ടിഎ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യം ആര്‍ടിഎയുടെ കോര്‍പ്പറേറ്റ് സര്‍വീസസ് സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് നിബന്ധനകളും വ്യവസ്ഥകളും വായിച്ച് അംഗീകരിക്കുക. തുടര്‍ന്ന് വരുന്ന സേവനങ്ങളുടെ ഒരു ലിസ്റ്റില്‍ നിന്ന് ട്രാഫിക്, റോഡ്‌സ് വിഭാഗത്തില്‍, ‘tariz’ തെരഞ്ഞെടുക്കുക. ശേഷം ‘അപ്ലൈ’ നല്‍കുക. ശേഷം ആവശ്യമായ വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്ത് വിവരങ്ങള്‍ അയക്കാം.

Read Also: പൊതുഗതാഗതം ഉപയോഗിക്കാം, കുരുക്കൊഴിവാക്കാം; പേ ആന്‍ഡ് റൈഡ് സംവിധാനവുമായി ഖത്തര്‍

എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ്, ഇന്‍ഫെക്ഷന്‍ പ്ലാന്‍ പകര്‍പ്പ്, വീട് അല്ലെങ്കില്‍ വില്ല നിര്‍മാണം പൂര്‍ത്തിയായതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായ രേഖകള്‍. റെസിഡന്‍ഷ്യല്‍ വില്ലയാണെങ്കില്‍, സേവനം സൗജന്യമായി നല്‍കുമെന്ന് ആര്‍ടിഎ അറിയിച്ചു.

Story Highlights: Those who want road to home in Dubai can apply through the RTA app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here