Advertisement

പത്തനംതിട്ടയിൽ പട്ടിക്കൂട്ടിൽ കയറി വീട്ടമ്മയുടെ പ്രതിഷേധം

June 13, 2022
Google News 2 minutes Read
pathanamthitta woman in kettle

പത്തനംതിട്ട ഏനാതിമംഗലത്ത് പട്ടിക്കൂട്ടിൽ കയറി വീട്ടമ്മയുടെ പ്രതിഷേധം. 2018 ൽ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിട്ടും ഇതുവരെ വീട് കിട്ടിയിട്ടില്ലെന്ന് ആരോപിച്ചാണ് ഏനാതിമംഗലം പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുഞ്ഞുമോൾ എന്ന വീട്ടമ്മ സമരം ചെയ്തത്. പരാതിക്ക് പരിഹാരമാകും വരെ സമരം ചെയ്യുമെന്നും കുഞ്ഞുമോൾ പറഞ്ഞു. ( pathanamthitta woman in kennel )

Read Also: വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു

‘മകൻ മരിച്ചതിന് ശേഷം മൂന്നര ലക്ഷം രൂപ കടമുണ്ട്. ഹാർട്ടിന് ബ്ലോക്കാണ്. കരളിനും പ്രശ്‌നം. ഒത്തിരി കടം കയറി. രണ്ട് പെൺമക്കളുണ്ട്. അഞ്ച് മാസമായി വാടക കൊടുത്തിട്ട്. മരുന്ന് വാങ്ങാൻ പോലും പണമില്ല’- വീട്ടമ്മ പറയുന്നു.

Story Highlights: pathanamthitta woman in kennel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here