Advertisement

വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം; ഉടമ കസ്റ്റഡിയിൽ

June 13, 2022
Google News 2 minutes Read
pune washing machine burst

പൂനെയിൽ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. ഭവാനി പേഠിലുണ്ടായ പൊട്ടിത്തെറിയിൽ ഫഌറ്റിന്റെ ജനൽ ചില്ലകളുടെ തകർന്നു. ആർക്കും പരുക്കില്ല. ( pune washing machine burst )

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മെഷീൻ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഇലക്ട്രീഷ്യൻ കൂടിയായ യുവാവ് വാഷിംഗ് മെഷീൻ നന്നാക്കുന്നതുമായി ബന്ധപ്പെട്ട് വെൽഡിംഗ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചത്. തുടർന്ന് ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്‌പോസൽ സ്‌ക്വാഡ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

Read Also: സൗദിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് റസ്റ്റോറന്റ് തകർന്നു

നിലവിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജോയിന്റ് കമ്മീഷ്ണർ അറിയിച്ചു. ഫഌറ്റിൽ നിന്ന് 12 സിം കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്.

Story Highlights: pune washing machine burst

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here