കണ്ണൂരിൽനിന്ന് ഒമാനിലേക്ക് എയർ ഇന്ത്യയുടെ സർവീസ്; മലബാർ മേഖലയിലെ യാത്രക്കാർക്ക് പ്രയോജനകരം

ജൂൺ 21 മുതൽ കണ്ണൂരിൽനിന്ന് ഒമാനിലേക്ക് എയർ ഇന്ത്യയുടെ സർവീസ് ആരംഭിക്കുന്നു. മലബാർ മേഖലയിലെ യാത്രക്കാർക്ക് ഈ സർവീസുകൾ വളരെയധികം പ്രയോജനകരമാകും. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് മൂന്ന് വീതം സർവീസുകൾ നടത്തുന്നത്. രാത്രി 10.20ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 12.20ന് മസ്കറ്റിലെത്തും. വൈകുന്നേരം 4.30ന് മസ്കറ്റിൽനിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 9.30ന് കണ്ണൂരിലിറങ്ങും.
നിലവിൽ കണ്ണൂരിലേക്ക് വിമാന സർവീസ് നടത്തുന്നത് എയർ ഇന്ത്യാ എക്സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ വിമാന കമ്പനികളാണ്. എയർ ഇന്ത്യ മുമ്പ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിനിന്ന് ഒമാനിലേക്ക് സർവീസ് നടത്തിയിരുന്നെങ്കിലും തിരുവനന്തപുരം സർവീസ് നിർത്തലാക്കിയിരുന്നു. നിലവിൽ കൊച്ചിയിൽനിന്ന് മാത്രമേ
വിമാന സർവീസുള്ളൂ.
Read Also: ജീവനക്കാരുടെ സ്വയം വിരമിക്കൽ പ്രായം കുറച്ച് എയർ ഇന്ത്യ
കണ്ണൂർ എയർപോർട്ടിൽ ആധുനിക സൗകര്യങ്ങൾ ലഭ്യമാണെങ്കിലും കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചിട്ടില്ല. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്ത ശേഷം വലിയ പരിഷ്കാരങ്ങൾ നടത്തിവരുകയാണ്. അതിന്റെ ഭാഗമായാണ് കണ്ണൂരിൽനിന്ന് ഒമാനിലേക്ക് എയർ ഇന്ത്യയുടെ സർവീസ് ആരംഭിച്ചത്.
Story Highlights: Air India service from Kannur to Oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here